Kozhikode

എൽ.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ: മണിപ്പൂരിൽ മെയ് 3ന് തുടങ്ങിയ കലാപം അവസാനിപ്പിക്കുക, യഥാർത്ഥ പ്രതികൾക്കെതിരെ നിയമ നടപടികൾ എടുക്കുക, മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മ സി.പി.ഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി.എം പൗലോസ് ഉദ്ഘാടനം ചെയ്തു. പി.സി തോമസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.സി വാസു, കെ.കെ അപ്പുകുട്ടി, കെ.വി സെബാസ്റ്റിൻ, നിധീഷ് കല്ലുള്ളതോട്, സി.പി നിസാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button