Kozhikode

ഉമ്മൻചാണ്ടിയുടെ സ്മരണയിൽ ചക്രക്കസേരകൾ നൽകി

Please complete the required fields.




താമരശ്ശേരി : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷികത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുമായി എൻജിഒ അസോസിയേഷന്റെ സ്മരണാഞ്ജലി. താമരശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച വീൽച്ചെയറുകൾ ജില്ലാപ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി വിതരണംചെയ്തു.

കേരളത്തെ സമഗ്ര വികസനത്തിന്റെ പാതയിൽ അതിവേഗം ബഹുദൂരം മുന്നോട്ടുനയിച്ച ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം സ്മരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ. ഗോപാലകൃഷ്ണൻ വീൽച്ചെയറുകൾ ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡന്റ് പി. അരുൺ അധ്യക്ഷനായി.

ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഫവാസ്, പി. ഉണ്ണിക്കണ്ണൻ, പി.വി. സന്ദീഷ്, ഗണേശ് കൃഷ്ണൻ മൂസത്, പി. അബ്ദുൾറഹീം, വി.ആർ. കാവ്യ, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്‌കുമാർ, എം.ടി. ഫൈസൽ, ബാഞ്ച് സെക്രട്ടറി ബി.സി. സാജേഷ്, ബ്രാഞ്ച് വൈസ് പ്രസിഡന്റ് ജൂബി ജോസഫ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button