Thiruvananthapuram

മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വിലയറിയാം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ വർധനവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4860 രൂപയാണ് വില. ഏപ്രിൽ ഒൻപതിന് 35 രൂപയാണ് ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. ഇതോടെ  ഒരു പവൻ സ്വർണത്തിന്റെ വിലയിൽ  280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ  വില 38880 രൂപയാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില ഉയർന്നിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില ഏപ്രിൽ ഒൻപതിന് 30 രൂപ വര്ധിച്ചിരുന്നു. ഏപ്രിൽ ഏഴിന് 3965 രൂപയായിരുന്നു 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. ഏപ്രിൽ എട്ടിന് 20 രൂപ വർധിച്ച് 3985 രൂപയായി. ശനിയാഴ്ച 30 രൂപ വർധിച്ചതോടുകൂടി സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില  4015 രൂപയായി. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 

ഏപ്രിൽ അഞ്ചിനും ആറിനുമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നത്. ഏപ്രിൽ നാലിന്  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണവില കുത്തനെ ഉയർന്നിരുന്നു.  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ആയിരുന്നു വർധിച്ചത്. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ ഉള്ളത്.

Related Articles

Leave a Reply

Back to top button