Malappuram

കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

Please complete the required fields.




മലപ്പുറം: പാണ്ടിക്കാട് കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. പാലക്കാട് സ്വദേശിയായ മാലി പ്രദീപ് ശ്രീരംഗാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.

പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ജയരാജിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഒലിപ്പുഴയില്‍ വെച്ച് കാറിലെ രഹസ്യ അറയില്‍ രേഖകളില്ലാതെ സൂക്ഷിച്ച 40 ലക്ഷം രൂപയുമായി പ്രതി പിടിയിലാകുന്നത്.

പ്രദീപിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എസ്.സി.പി.ഒമാരായ വ്യതീഷ്, ഉണ്ണികൃഷ്ണന്‍, അനിത, നജീബ്, പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം അംഗങ്ങളായ ദിനേശ്, മനോജ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button