Kozhikode

കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡിലെ സ്ലാബുകൾ തകർന്നു

Please complete the required fields.




കുന്ദമംഗലം : കുന്ദമംഗലം പഴയ ബസ്‌സ്റ്റാൻഡിൽ കോൺക്രീറ്റ് സ്ലാബുകൾ തകർന്നനിലയിൽ. ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്കുകടക്കുന്ന ഭാഗത്തെ സ്ലാബുകളാണ് തകർന്നത്. റോഡരികിലൂടെ അഴുക്കുവെള്ളം ഒഴുകിപ്പോവാൻ ഓടകളുണ്ട്. ഇതിനുമുകളിലെ കോൺക്രീറ്റ് സ്ലാബുകളാണ് ആഴ്ചകൾക്കുമുമ്പ് തകർന്നത്. കനമുള്ള സ്ലാബുകൾ നീളത്തിൽ പിളർന്ന നിലയിലാണ്. ഒരുഭാഗത്ത് കുഴിയും രൂപപ്പെട്ടിട്ടുണ്ട്.

തകർന്ന സ്ലാബുകൾ ഉടൻ മാറ്റിയില്ലെങ്കിൽ ബസുകൾ കുഴിയിൽ വീഴും. ദിവസംകഴിയുംതോറും തകർച്ചയുടെ കാഠിന്യം കൂടിവരുകയാണ്. കഴിഞ്ഞദിവസം പഞ്ചായത്തധികൃതർ തകർന്ന ഭാഗം പരിശോധിച്ചിരുന്നു. ഇവിടെ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ ഫണ്ടും വെച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button