Thiruvananthapuram

കുട്ടികൾക്കായി സ്കൂളുകളിൽ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കൽ തുറന്ന് പരിശോധിക്കണം; പേര് വെച്ചോ, വെക്കാതെയോ കാര്യങ്ങൾ പറയാം – മന്ത്രി വി ശിവൻകുട്ടി

Please complete the required fields.




തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകലിൽ സുരക്ഷാമിത്രം എന്ന പേരിൽ സഹായപ്പെട്ടികൾ സ്ഥാപിക്കും. പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ വെക്കണം. കുട്ടികൾക്ക് പേര് വെച്ചോ, വെക്കാതേയോ കാര്യങ്ങൾ പറയാം. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതി വായിക്കണം. പരിഹാരം കണ്ടെത്തണം, വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ജില്ലാ അടിസ്ഥാനത്തിൽ സ്കൂൾ കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കൗൺസിലിംഗ് സമയത്ത് കേട്ട അനുഭവങ്ങൾ നേരിട്ട് കേട്ടറിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാലാം ക്ലാസുകാരി നേരിട്ട ദുരനുഭവം മനസാക്ഷിയെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. നാലാം ക്ലാസുകാരിയെ കാണാൻ മന്ത്രി നൂറനാട്ടെ വീട്ടിലെത്തിയിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം വെച്ചു പൊറുപ്പിക്കില്ല. കുട്ടിക്കുള്ള സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് നൽകുന്നു. കുട്ടിയെ കണ്ടുവെന്നും വല്ലാതെ വിഷമം തോന്നുന്ന കാര്യങ്ങൾ കുട്ടി പറഞ്ഞുവെന്നും മന്ത്രി വിശദമാക്കി.തിരികെ പോരാൻ നേരത്ത് കുട്ടി വിടുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. ആ മകൾ കാര്യങ്ങൾ പറയുമ്പോൾ -എങ്ങനെ ഈ ക്രൂരത കാണിച്ചെന്ന് തോന്നി പോകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related Articles

Back to top button