Kozhikode

ഹോട്ടല്‍ ജോലിക്കിടെ കഞ്ചാവ് വില്‍പ്പനയും; നാദാപുരത്ത് ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Please complete the required fields.




നാദാപുരം: ഹോട്ടല്‍ ജോലിക്കിടെ കഞ്ചാവ് വില്‍പ്പന നടത്തിയ അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാള്‍ മിഡ്നാപുര്‍ സ്വദേശി മിര്‍ സിറാജുദ്ദീനെ(32) ആണ് പിടികൂടിയത്. നാദാപുരം എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

ആവോലത്തെ ഹോട്ടല്‍ജീവനക്കാരനായ യുവാവ് ഹോട്ടല്‍ജോലിക്കിടെ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഫോണില്‍ ബന്ധപ്പെട്ടാല്‍ ഹോട്ടില്‍നിന്ന് പുറത്തേക്കിറങ്ങി സാധനങ്ങള്‍ കൈമാറുകയാണ് ചെയ്തിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

കഞ്ചാവ് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കുകയും കൈമാറുകയുമാണ് ചെയ്യാറുള്ളതെന്ന് പോലീസ് പറഞ്ഞു. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത് എന്നാണ് വിവരം. വള്ളില്‍ സദാനന്ദന്‍, കെ. ലതീഷ്, അനില്‍കുമാര്‍, സബീഷ് എന്നിവരുടെ നേതൃത്തിലുള്ള, ഡിവൈ.എസ്.പി.യുടെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button