Kozhikode

വീട്ടുവളപ്പിലെ കുളത്തിൽവീണ് നാലുവയസ്സുകാരൻ മരിച്ചു, സഹോദരി ഗുരുതരാവസ്ഥയിൽ

Please complete the required fields.




കോഴിക്കോട്: വീട്ടുവളപ്പിലെ കുളത്തിൽവീണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന നാലുവയസ്സുകാരൻ മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൻ മുഹമ്മദ് ഹമീം (4) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.

കൂടെ കുളത്തിൽവീണ സഹോദരിയായ ഒന്നരവയസ്സുകാരി ഫാത്തിമ മെഹറ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചെവ്വാഴ്ച രാവിലെ വീടിനു പിറകുവശത്തുള്ള കുളത്തിൽ കുട്ടികൾ അബദ്ധത്തിൽ വീഴുകയായിരുന്നു. മുഹമ്മദ് മുഖ്സിൽ അമീൻ, ആയിശത്തുൽ മെഹ്റ എന്നിവരാണ് ദമ്പതിമാരുടെ മറ്റു മക്കൾ.

Related Articles

Leave a Reply

Back to top button