Kozhikode

തട്ടിപ്പുകേസുകളിലെ സംഗീത സംവിധായകന്‍ കോഴിക്കോട്ട് അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട്: തട്ടിപ്പുകേസുകളില്‍ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകന്‍ കോഴിക്കോട്ട് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹനെ (39) ആണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഹാജരാകാതെ വന്നപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പയ്യോളി പോലീസ് ഇയാളെ എറണാകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ഗവര്‍ണറും പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പടെയുള്ള ഉന്നതരുമായി ബന്ധമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പയ്യോളി പോലീസ് പറഞ്ഞു. കോട്ടയം കുറുവിലങ്ങാട്, ഏറ്റുമാനൂര്‍, ഗാന്ധി നഗര്‍, മയ്യില്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഏഴ് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button