
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം കിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് മുട്ടുകുത്തിച്ചാണ് ചെന്നൈ വിജയകിരീടം ചൂടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.
ഫൈനല്‍ പോരാട്ടത്തില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഫാഫ് ഡുപ്ലെസിസിന്റെ ബാറ്റിംഗ് മികവിലാണ് ചെന്നൈ മികച്ച ടോട്ടല്‍ നേടിയത്. 59 പന്തുകള്‍ നേരിട്ട ഡുപ്ലെസിസ് 7 ബൗണ്ടറിയും 3 സിക്സറുമടക്കം 86 റണ്‍സാണ് നേടിയത്.
നിര്‍ണായക മത്സരത്തില്‍ ചെന്നൈ ബാറ്റ്സ്മാന്മാര്‍ മികവ് പുലര്‍ത്തി. ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തില്‍ 32), റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31), മൊയീന്‍ അലി (20 പന്തില്‍ 37) എന്നിവര്‍ ചെന്നൈ സ്കോറിങ്ങിന് വേഗം കൂട്ടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്‌കോര്‍ 192-ല്‍ എത്തിച്ചത്.
അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്. കൊല്‍ക്കത്തയ്ക്കായി നാല് ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്‍ 56 റണ്‍സ് വഴങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണിങ് ബാറ്റ്സ്‌മാന്മാര്‍ സമ്മാനിച്ചതെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞു. 32 പന്തില്‍ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 50 റണ്‍സ് നേടിയ വെങ്കടേഷ് അയ്യര്‍ പുറത്തായതിന് പിന്നാലെയാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച ആരംഭിച്ചത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ നിതീഷ് റാണയും, നേരിട്ട രണ്ടാം പന്തില്‍ സുനില്‍ നരെയ്‌നും പുറത്തായത് കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി. 12 ഓവറുകള്‍ പിന്നിടുമ്ബോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. 34 പന്തില്‍ 41 റണ്‍സുമായി ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗാനുമാണ് ക്രീസില്‍. ഓപ്പണിങ് കൂട്ടുകെട്ടില്‍ 91 റണ്‍സാണ് ഗില്‍-അയ്യര്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്.
10.4 ഓവറില്‍ 91-1 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത 11.3 ഓവറില്‍ 97-3 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കും, ക്യാപ്റ്റന്‍ മോര്‍ഗനും രണ്ടക്കം കനത്ത പവലിയനിലേക്ക് മടങ്ങി. ചെന്നൈക്കായി ബൗളിങ്ങില്‍ ഷാര്‍ഡുള്‍ ടാക്കൂര്‍ 3 വിക്കറ്റും, ഹേസല്‍വുഡ്, രവീന്ദ്ര ജഡേജ എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി.





