Thiruvananthapuram

സംസ്ഥാനത്ത് ഇന്നും കാലവർഷം കനക്കും; 11 ജില്ലകളിൽ യെല്ലോ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലംസ പത്തനംതിട്ട ജില്ലകളിലൊഴികെയാണ് യെല്ലോ ജാഗ്രത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 06-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം കാലവർഷം ഇന്നലെ ( ജൂലൈ 2) രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. സാധാരണ എത്തിച്ചേരേണ്ടതിനും 6 ദിവസം മുമ്പെയാണ് ഇക്കുറി കാലവർഷം രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ  വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം  ശക്തമായ  മഴക്കും ജൂലൈ 5 ,6 തീയതികളിൽ  ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button