Kozhikode

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടകരയിൽ പിഞ്ചു കുഞ്ഞു മരിച്ചു

Please complete the required fields.




കോഴിക്കോട്: അമ്മയുടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടകരയിൽ പിഞ്ചു കുഞ്ഞു മരിച്ചു. ഒരു മാസം പ്രായമായ പെൺ കുഞ്ഞിനാണ് ദാരുണ അന്ത്യം. തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിൻ്റെ 35 ദിവസം പ്രായമായ അൻസിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ അരികിൽക്കിടത്തി അമ്മ മുലയൂട്ടുമ്പോൾ പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

ഉടൻ തന്നെ തിരുവള്ളൂരിലെ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു. തീക്കുനി സ്വദേശി അർഷാദിൻ്റെ മകളാണ് മരിച്ച അൻസിയ. വടകര പൊലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

Related Articles

Leave a Reply

Back to top button