Kozhikode

ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വാഴക്കാട് സ്വദേശി ചക്കുംപുളക്കൽ വീട്ടിൽ രാമചന്ദ്രനെ(46)യാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.

ബുധനാഴ്ചയാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ യുവതി രോഗാവസ്ഥയിൽ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കായി വീൽച്ചെയറിലിരിക്കുന്നതിനിടയിൽ യുവതിയുടെ ഭർത്താവ് ലാബിലേക്കു പോയ സമയത്ത്, അതുവരെ വീൽച്ചെയർ തള്ളി സഹായിച്ചുകൊണ്ടിരുന്ന പ്രതി പരാതിക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന ആളുകൾ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button