Thiruvananthapuram

ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് കുതിപ്പ്

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വിലയിലാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയായി ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4930 രൂപയായി. 

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില  4075 രൂപയായി. അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 100 രൂപയാണ്. വെള്ളിയുടെ വില 74 രൂപ. 

ഇന്നലെ സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന്  560 രൂപയാണ് കുറഞ്ഞത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. 560 രൂപ കുറഞ്ഞപ്പോൾ ഇന്നലത്തെ വിപണി വില 39320 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയുടെ കുറവാണു ഇന്നലെ ഉണ്ടായത്. ഇതോടെ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4915 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ ഇടിവാണ് ഇന്നലെ സംഭവിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ഇന്നലത്തെ വിപണി വില  4060 രൂപയായിരുന്നു.

Related Articles

Leave a Reply

Back to top button