Kozhikode

കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികനു പരുക്ക്

Please complete the required fields.




മാവൂർ : കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരൻ കണിയാത്ത് പടിഞ്ഞാറേ കണ്ടിയിൽ ജയകുമാറിനു (40) ഗുരുതര പരുക്ക്. കാൽമുട്ടിനു പൊട്ടലും കൈക്കും കാലിനും മുറിവുകളുമുണ്ട്.

കഴിഞ്ഞ ദിവസം പുലർച്ചെ കട്ടാങ്ങൽ റോഡിൽ കുതിരാടത്തിനും ആലിൻ ചുവടിനും ഇടയ്ക്കുവച്ചാണ് സംഭവം. എൻഐടിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ജയകുമാർ ജോലിക്കു പോകുന്നതിനിടെ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button