Thiruvananthapuram

ആറ് വരെ ഇടിമിന്നലോടെയുള്ള മഴ സാധ്യത; നാളെ മുതൽ ജാഗ്രത നിർദ്ദേശം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .

കാലാവസ്ഥ വകുപ്പിന്‍റെ സൂചനകൾ പ്രകാരം നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റന്നാളാകാട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത. ഇതിൽ നിന്നും വ്യക്തമാകുന്നത് ഇക്കുറി ആദ്യം തെക്കൻ ജില്ലകളിലാകും മൺസൂൺ കനക്കുകയെന്നാണ്.

Related Articles

Leave a Reply

Back to top button