
ന്യൂഡൽഹി : അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈകോടതി വിധി പറയുന്നത് . സൂറത്ത് വിചാരണ കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ നൽകിയിരിക്കുന്നത് .
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരാമർശത്തിലാണ് കേസ് എടുത്തിരിക്കുന്നത് . നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയും വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീൽ ജില്ലാ കോടതി തള്ളുകയും ചെയ്തിരുന്നു .
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറെ നിർണായകമാണ് ഈ ഹൈക്കോടതി വിധി. അനുകൂല ഉത്തരവ് ഉണ്ടായാൽ രാഹുലിന്റെ അയോഗ്യത നീങ്ങും. എന്നാൽ വിചാരണ കോടതിവിധി ഹൈക്കോടതി ശരി വെച്ചാൽ വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമിഷൻ നടപടികൾ ആരംഭിക്കും.





