Kozhikode

തച്ചംപൊയിൽ മുസ്ലിംലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു

Please complete the required fields.




താമരശ്ശേരി: മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡിൽ നടന്ന കൗൺസിൽ മീറ്റ് കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

എം.മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ ജെ ടി അബ്ദുറഹ്മാൻ കൗൺസിൽ മീറ്റ് നിയന്ത്രിച്ചു. എ കെ അബ്ബാസ് താമരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കെ ടി അബുബക്കർ, അഷ്റഫ് തങ്ങൾ, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ട്രഷറർ നജീബ് തച്ചംപൊയിൽ, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികഷായ, നദീറലി, അൽതാഫ് ടി പി, എൻ പി ഇബ്രാഹീം, പി സലാം മാസ്റ്റർ, ടി പി മജീദ് , പി ലതീഫ് മാസ്റ്റർ,സി എച്ച് ഷാജൽ, എൻ പി ഭാസ്കരൻ, തുടങ്ങിയവർ പ്രസംഗിച്ചു. ടി.പി നസീർ സ്വാഗതവും പി. ബാരി മാസ്റ്റർ നന്ദിയും പറഞ്ഞു.

കൗൺസിൽ മീറ്റിൽ തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗിൻ്റെ പുതിയ കമ്മറ്റി നിലവിൽ വന്നു.
സയ്യിദ് അഷ്റഫ് തങ്ങൾ (പ്രസിഡണ്ട് ) എൻ പി ഇബ്രാഹീം, പി.സി മുഹമ്മദ് അലി ഹാജി, ടി.പി എ.മജീദ്, പി.സലാം മാസ്റ്റർ, എൻ പി ഭാസ്കരൻ പി ബാരി മാസ്റ്റർ (ജനറൽ സെക്രട്ടറി) നദീറലി, ജാഫർ പൊയിൽ, പി ടി അബ്ദുൽ അസീസ്, ഒ.പി സാലിം, അബൂബക്കർ കല്ലിടുക്കിൽ എന്നിവരെ സെക്രട്ടറിമാരായും ടി പി നസീർ ഹരിത ട്രഷററായും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button