Thiruvananthapuram

‘കോടതി ഉത്തരവ് മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥ്യം’, സമരം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ല:ശിവന്‍കുട്ടി

Please complete the required fields.




തിരുവനന്തപുരം: ഡയസ്നോൺ പ്രഖ്യാപിച്ചത് കോടതി ഉത്തരവ് മാനിക്കാൻ സർക്കാര്‍ ബാധ്യസ്ഥരായതിനാലെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. സമരം നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞിട്ടില്ല. നിലവിലെ ഉത്തരവിനെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാകില്ല. ഡയസ്നോണുമായി ബന്ധപ്പെട്ട സർക്കാർ നൽകിയ ഒരു ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

സമരത്തിന്‍റെ പേരിൽ അക്രമ സംഭവങ്ങൾ നടന്നിട്ടില്ല. അക്രമം ഉണ്ടായതായി മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഓരോന്നിലും തരം തിരിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു ഹൈക്കോടതി അന്ത്യശാസനത്തിന് പിന്നാലെ ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് സ‍ർക്കാർ. ജീവനക്കാർ നാളെ ജോലിക്കെത്തണം. സമരം ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Leave a Reply

Back to top button