Kollam
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നു; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

കൊല്ലം: ചവറയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്ന് ഒരാൾ മരിച്ചു. നിർമ്മാണ തൊഴിലാഴിയായ നിഷാൻ ആണ് മരിച്ചത് . ഒരാളെ രക്ഷപ്പെടുത്തി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റിന്റെ പണികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് തട്ട് പൊളിക്കുന്നതിനിടെയാണ് തകർന്ന് വീണത്.രണ്ടുപേരാണ് കുടുങ്ങി കിടന്നത്.
ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസും ഫയർ ഫോഴ്സും ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ് നിഷാനെ പുറത്തെത്തിച്ചത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.





