Thiruvananthapuram

ഓണക്കാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടും; അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കും

Please complete the required fields.




ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ഓണക്കാലമായതിനാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.

എ സി ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കും ഓണക്കാലത്ത് ഈടാക്കും. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ലക്‌സി ചാര്‍ജ് ഈടാക്കും.ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button