
കോഴിക്കോട് : ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നയാളുകളുടെ മർദനത്തിൽ ജീവനക്കാരന് പരിക്ക്. വ്യാഴാഴ്ച രാത്രി 12.30-ന് റെഡ്ക്രോസ് റോഡിൽ മൂന്നാലിങ്ങലിലുള്ള ഹോട്ടലിലാണ് സംഭവം.
പരിക്കേറ്റ ജീവനക്കാരനെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിച്ചുകൂടിയ ആളുകളെ ടൗൺപോലീസും കൺട്രോൾ റൂം പോലീസും ചേർന്ന് നിയന്ത്രിച്ചു. ഭക്ഷണം ഓർഡർചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് സൂചന.





