
കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുണ്ടായിത്തോട് തെക്കേക്കുറ്റി കെ.വി. ഹൗസിൽ മുസദ്ദിഖിന്റെ മകൻ മുഹമ്മദ് നൈസാം (18) ആണു മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുണ്ടായിത്തോട് സ്വദേശി രാഹുലിനെ (18) പരുക്കുകളോടെ കോഴിക്കോടിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.15 നാണ് അപകടം. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണയ്ക്ക് പോകുകയായിരുന്ന ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.





