Kollam

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് പണം തട്ടിയ സംഭവം ; ബസ് ഡ്രൈവർ പിടിയിൽ

Please complete the required fields.




കൊല്ലം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവം. ബസ് ഡ്രൈവർ പിടിയിൽ. പരവൂര്‍ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം – ചിറക്കരത്താഴം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സതീഷ് കുമാർ എന്ന വിഷ്ണു. ബസിലെ യാത്രക്കാരായ പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് വലയിലാക്കിയത്.

ഇത്തരത്തിൽ വിദ്യാര്‍ഥിയായ പെൺകുട്ടിയുടെ കൈയിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകി. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് സതീഷ് കുമാർ. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പത്തിലായത്. ഗൂഗിൾ പേ വഴിയും അല്ലാതെയും മൂന്നുലക്ഷത്തോളം രൂപയാണ് പെൺകുട്ടിയിൽ നിന്നു ഇയാൾ കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button