
വടകര: ചുങ്കം തീരദേശ മേഖലയിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നു. കടലോര നടത്തവും കടല്‍ ശുചികരണവും കഴിഞ്ഞ് ചുരുങ്ങിയ കാലമേയായുള്ളൂ. ഇതിനിടയിലാണ് മാലിന്യം കടലോരത്ത് വലിച്ചെറിയുന്നത്. ടൗണുകളില്‍നിന്നടക്കമുള്ള മാലിന്യം കടലോരത്ത് തള്ളി സ്ഥലം വീടുന്നതാണ് മാലിന്യ കൂമ്പാരത്തിനിടയാക്കുന്നത്.
ഹോട്ടല്‍, കൂള്‍ബാര്‍, ഫ്രൂട്‌സ്, മറ്റ്’കടകളിലെയും കല്യാണ വീടുകളിലെയും മാലിന്യം വരെ രാത്രി കൊണ്ട് വന്ന് തീരത്ത് ഇടുന്നത് നിത്യ സംഭവമായിട്ടുണ്ട്. മാലിന്യം കടലോര മേഖലയിലുള്ളവര്‍ക്ക് ദുരിതത്തിനിടയാക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നനഞ്ഞ് മാലിന്യം അഴുകി ഒലിക്കുന്നത് കടുത്ത ആരോഗ്യ ഭീഷണിയുയര്‍ത്തുന്നുണ്ട്. മാലിന്യം നീക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.





