
കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വ്യാപാരി കാറിൽ മരിച്ച നിലയിൽ. കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപത്തെ അനാദി കച്ചവടക്കാര തായ ചമ്മത്തിൽ ബാലകൃഷ്ണൻ (58) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഇന്നലെ രാത്രിയാണ് വീടിനടുത്ത് നിർത്തിയിട്ട കാറിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച്ച രാവിലെ വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ : ഷീബ, മക്കൾ : കീർത്തന, അക്ഷയ.





