Sports

സന്തോഷ് ട്രോഫി: കേരളം ഇന്ന് വെസ്റ്റ് ബെംഗാളിനെതിരെ; കളി കാണാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Please complete the required fields.




സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് കേരളം വെസ്റ്റ് ബംഗാളിനെ നേരിടുമ്പോൾ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ റെക്കോർഡ് ആരാധകരാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ എത്തിയത്. ഇന്ന് വെസ്റ്റ് ബംഗാളിനെ നേരിടുമ്പോൾ ഇരട്ടി ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്.

കേരളം വെസ്റ്റ് ബംഗാൾ മത്സരം കാണാനെത്തുന്നവർക്കായി സ്റ്റേഡിയത്തിന് അകത്ത് പ്രത്യേകം പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക്‌ചെയ്യാൻ പാടുള്ളതല്ല. ഇങ്ങനെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കും. ഓൺലൈനിൽ ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുന്നവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേകം ഗെയിറ്റ് തയ്യാറാക്കിട്ടുണ്ട്. ഗെയിറ്റ് നമ്പർ 4 ലൂടെ മാത്രമാണ് ഓൺലൈൻ ടിക്കറ്റുകാർക്ക് സ്റ്റേഡിയത്തിനകത്തേക്കുളള പ്രവേശനം. ഓഫ്‌ലൈൻ, സീസൺ ടിക്കറ്റുകാർക്ക് 5,6,7 ഗെയിറ്റുകൾ വഴി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എ്ന്നിവ ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തുള്ള പാർക്കിങിന്റെ ഇരുവശത്തിലായാണ് ഒരുക്കിയിട്ടുള്ളത്. സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എന്നിവയെടുത്തവർ നേരത്തെ സ്റ്റേഡിയത്തിലെത്തിയാൽ തിരക്ക് ക്രമീകരിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button