Palakkad

നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും, മൂന്ന് പഞ്ചായത്തുകളിലും പ്രതീക്ഷയുണ്ട്’ – പ്രശാന്ത് ശിവൻ

Please complete the required fields.




പാലക്കാട്: പാലക്കാട് ബിജെപി വിജയിക്കുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപി വിജയം ഉറപ്പിക്കും. മൂന്ന് പഞ്ചായത്തുകളിലും പ്രതീക്ഷയുണ്ട്. ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാകുമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.

അതേസമയം പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം ഉയർന്നിരുന്നു. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ഒരു വീട്ടിൽ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നത്.

വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തിയിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു.

ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവര്‍ത്തകയായ സിമിയുടെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ച് പങ്കുവച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

Related Articles

Back to top button