Wayanad

വയനാട് തവിഞ്ഞാലില്‍ പുലി കിണറില്‍ വീണു

Please complete the required fields.




വയനാട്: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. ഈ കിണറ്റില്‍ നിന്നാണ് ജോസിന്റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ മോട്ടോര്‍ അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. അപ്പോഴാണ് പുലിയെ കണ്ടത്.

കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്. മോട്ടോറിന്റെ പൈപ്പെല്ലാം പുലി മുറിച്ചു കളഞ്ഞു. ഇന്നലെ രാത്രിയോടെ പുലി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button