
പന്തളം : എം.സി റോഡിൽ പന്തളം കുരമ്പാല പെട്രോൾ പമ്പിന് സമീപം സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് സോമാലയത്തിൽ വേണുവിന്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വിഷ്ണുവിന്‍റെ സുഹൃത്ത് പരിക്കേറ്റ പൂഴിക്കാട് സ്വദേശി അമലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂരിൽ നിന്നും രാത്രി സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. അജിതയാണ് വിഷ്ണുവിന്റെ മാതാവ്. സഹോദരൻ സിദ്ധാർത്ഥ.





