India
പടക്കം പൊട്ടിത്തെറിച്ച് 18കാരന് പരിക്ക്, അപകടം അയൽക്കാരുടെ ദീപാവലി ആഘോഷത്തിനിടെ

ബംഗളൂരു: അയൽക്കാരുടെ ദീപാവലി ആഘോഷത്തിനിടെ തെറിച്ചുവീണ പടക്കം പൊട്ടി 18 കാരന്റെ കണ്ണിന് പരിക്കേറ്റു.
യുവാവിനെ ഗുരുതര പരിക്കുകളോടെ സർക്കാർ കണ്ണാശുപത്രിയായ മിന്റോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടനില തരണംചെയ്യാനാവുമെന്നും ആഴ്ചകൾക്കകം സാധാരണ നിലയിലേക്ക് തിരിച്ചെത്താനാവുമെന്നും ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുമ്പോൾ അപകട മുൻകരുതൽ സ്വീകരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.





