India

മൈസൂർ ദസറ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

Please complete the required fields.




മൈസൂർ: ദീപാലംകൃതമായ കൊട്ടാരംതന്നെ ദസറയുടെ എറ്റവും മനോഹരമായ ദസറ കാഴ്ചകളിലൊന്നാണ്. ഇതിന് മാറ്റുകൂട്ടുകയാണ് കൊട്ടാര പരിസരത്തെ നൃത്ത, നൃത്ത്യങ്ങളും സംഗീതനിശകളും സാംസ്ക്‌കരിക പരിപാടികളും.
ദസറക്കാഴ്ചകൾ ആസ്വദിക്കാൻ ദിവസവും നഗരത്തിൽ ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. ആയിരക്കണക്കിന് മലയാളികളാണ് സന്ദർശകരായി പ്രതിദിനം മൈസൂരുവിലെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ചാമുണ്ഡി ക്ഷേത്രം, കെആർഎസ് അണക്കെട്ട്, ബൃന്ദാവൻ ഗാർഡൻ, മൃഗശാല എന്നിവിടങ്ങളിലും സന്ദർശകരുടെ വൻ തിരക്കാണ്. കാവേരി ആരതിയും ദസറയും പ്രമാണിച്ച് ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസും വാഹന ടോളും ഒക്ടോബർ രണ്ടുവരെ ഒഴിവാക്കിയിട്ടുണ്ട്.കുപ്പണ്ണ പാർക്ക്, ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലെ പുഷ്പോത്സവും ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ ഒട്ടേറെയാണ്. ദസറ എക്‌സിബിഷനിലും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ഭക്ഷ്യമേളകളിലും ഇക്കുറി തിരക്ക് കൂടുതലാണെന്ന് സംഘാടകർ പറഞ്ഞു.ചൊവ്വാഴ്ച മുതൽ പൂജ അവധി തുടങ്ങുന്നതിനാൽ ഇരട്ടി സന്ദർശകർ ഇതര സംസ്ഥാനത്തുനിന്നെത്തും. ചൊവ്വ മുതൽ മൂന്നുദിവസം 10,000 പോലീസുകാരാണ് നഗരത്തിൽ സുരക്ഷാജോലിയിലുണ്ടാകുക. കൂടുതൽ സിസിടിവികളും ഡ്രോണുകളും നഗരനിരീക്ഷണത്തിന് ഏർപ്പെടുത്തും.

നഗരത്തിലെ ഹോട്ടൽ മുറികൾ പൂർണമായും ബുക്കിങ്ങാണ്. വ്യാഴാഴ്ച‌യാണ് ദസറയുടെ സമാപനം. അന്ന് നടക്കുന്ന ജംബു സവാരി വീക്ഷിക്കാൻ കേരളത്തിൽ നിന്നടക്കം ഒട്ടേറെ സന്ദർശകരാണെത്തുക.

Related Articles

Back to top button