Kozhikode

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ പിടിയിലായി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ പിടിയിലായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ചുങ്കത്തുവെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം എരമംഗലം വെളിയംകോട് തെരുവത്ത് വീട്ടിൽ ദുൽക്കർ (32), മലപ്പുറം എരമംഗലം വെളിയംകോട് തോണിക്കടവ് വീട്ടിൽ സലീം (32) എന്നിവരെ പിന്നീട് പിഴചുമത്തി വിട്ടയച്ചു.

താമരശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയിൽ 840 കിലോയോളംവരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന്‌ ഉള്ളികയറ്റിവരുകയായിരുന്ന പിക്കപ്പ് വാനിൽ ഒളിപ്പിച്ചുകടത്തിയ 24 ചാക്ക് പുകയില ഉത്‌പന്നങ്ങളാണ് എക്‌സൈസ് സർക്കിൾ ഓഫീസ് സംഘം കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. റഫീഖ്, കെ. വസന്തൻ, ഗ്രേഡ് പി.ഒ. ഷിഞ്ചുകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.കെ. പ്രബിത് ലാൽ, കെ.സി. പ്രദീപ്, ഡ്രൈവർ രാജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button