India

എഫ്‌സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

Please complete the required fields.




ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില്‍ ഇന്ന് വീണ്ടും സഭയിലെത്തുന്നത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കേരളത്തിലും അസമിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ബിജെപിയും വീശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മതസംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു .

Related Articles

Back to top button