
കോഴിക്കോട്: നടക്കാവിലെ പഴയ ഇന്ധന ടാങ്കിന് തീപ്പിടിച്ചു. കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വീസിന്റെ ഡിപ്പോ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഇന്ധന പമ്പിന്റെ ടാങ്കര്‍ മണ്ണിനടിയിലുണ്ടായിരുന്നു. പഴയ ടാങ്കര്‍ മുറിച്ച് കഷ്ണങ്ങളാക്കി നീക്കാനുള്ള ശ്രമത്തിനിടെയാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
ആളപായമില്ല. റോഡിന്റെ എതിര്‍ വശത്ത് പെട്രോള്‍ പമ്പുള്ളത് ആശങ്ക ഉയര്‍ത്തിയിരുന്നു.





