
മലയമ്മ: മാതോളത്ത് കടവില്‍ 2 കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
നാട്ടുകാരും മുക്കം ഫയര്‍ ഫോഴ്സും ചേര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരെയും ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





