Thiruvananthapuram

അറബിക്കടലിൽ ന്യുന മർദ്ദം ,മൺസൂൺ പാത്തിയും സജീവം, കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

Please complete the required fields.




തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ശക്തി പ്രാപിക്കാൻ സാധ്യത. വടക്കൻ  ഒഡിഷക്കും സമീപപ്രദേശത്തിനും  മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു. 

മൺസൂൺ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുണ്ട്.ഇതിന്‍റെ ഫലമായി കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 4 ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടണ്.വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകലിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

Related Articles

Leave a Reply

Back to top button