Kozhikode

കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Please complete the required fields.




കുറ്റ്യാടി: കുറ്റ്യാടി മുള്ളൻകുന്ന് – തൊട്ടിൽപാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.

മക്കൾ: രാജി കാഞ്ഞിരകണ്ടി, വിവേക്, ബിൻസി, മരുമക്കൾ: സുരേഷ്, സുധീർ (വ്യാപാരി, മുള്ളൻകുന്ന്), സെൽവി. സഹോദരങ്ങൾ: രാധ, ബാബു.

Related Articles

Back to top button