Thrissur

വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ​നി​ന്ന് ത​ള്ളി താ​ഴെ​യി​ട്ട സംഭവം; സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ പി​ടി​യി​ൽ

Please complete the required fields.




തൃശ്ശൂർ : പെ​രു​മ്പി​ലാ​വി​ൽ 12 വ​യ​സ്സു​ള്ള വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ​നി​ന്ന് ത​ള്ളി താ​ഴെ​യി​ട്ട സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് -തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ജോ​ണീ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ മു​ണ്ടൂ​ർ കൊ​ര​ട്ടി വീ​ട്ടി​ൽ മെ​ജോ​യെ (42) ആ​ണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് പെ​രു​മ്പി​ലാ​വി​ലാ​യി​രു​ന്നു സം​ഭ​വം. കു​ന്നം​കു​ള​ത്തെ സ്കൂ​ളി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​യി​രു​ന്നു കു​ട്ടി​യെ ത​ള്ളി​യി​ട്ട​ത്. കു​ട്ടി വീ​ട്ടു​കാ​രോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തോ​ടെ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​ദൂ​ര ബ​സി​ൽ ക​യ​റി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​റി​യു​ന്നു. തു​ട​ർ​ന്ന് ബ​സും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related Articles

Back to top button