
താമരശ്ശേരി:കോഴിക്കോട് കൊല്ലാഗല്‍ ദേശീയ പാതയിൽ താമരശ്ശേരി കാരാടി വട്ടകുണ്ട് പാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെയാണ് കാർ അപകടത്തിൽ പെട്ടത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായത്
അപകടം തുടര്‍ക്കഥയായ ഇവിടെ രണ്ടാഴ്ച മുമ്പ് പാലത്തിൽ നിന്നും കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞിരുന്നു.നിരവധി അപകടങ്ങൾ നടക്കുന്ന പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പതിറ്റാണ്ട് കാലപ്പഴക്കം ഉണ്ടെങ്കിലും അധികൃതർ നിസ്സംഗത പാലിക്കുകയാണ്.
യുവജന സംഘടനകള്‍ ഹെെവെ ഉപരോധമടക്കം പലരീതിയിലുള്ള സമരങ്ങള്‍ നടത്തിയെങ്കിലും പാലം പുനര്‍ നിര്‍മിക്കുന്നതിനായി യാതൊരു നീക്കവും നടന്നിട്ടില്ല.





