Sports

കേരളത്തിലെ കൊമ്ബന്മാര്‍ക്ക് അടിതെറ്റി; ഐഎസ്‌എല്ലില്‍ ഗോവ‍യ്‌ക്കെതിരെ സമനില പിടിച്ച്‌ ബ്ലാസ്റ്റേഴ്‌സ്

Please complete the required fields.




വാസ്‌കോ: പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാനായി കളത്തിലിറങ്ങിയ മഞ്ഞപ്പടക്ക് അടിതെറ്റി. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവക്കെതിരെ സമനില നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വച്ച്‌ സ്വന്തമാക്കുകയായിരുന്നു. കേരളത്തിന് വേണ്ടി പത്താം മിനിറ്റില്‍ ജീക്‌സണ്‍ സിംങ് ആദ്യ ഗോള്‍ നേടി. തോട്ടു പിന്നാലെ അഡ്രിയാന്‍ ലൂണ 20 മിനിറ്റില്‍ രണ്ടാമത്തെ ഗോളും നേടി. കേരളയ്ക്ക് എതിരെ ശക്തമായ തിരിച്ചു വരവ് നടത്തിയ ഗോവ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്ബ് തന്നെ രണ്ട് ഗോളുകളും നേടി. മെന്‍ഡോസയും, എഡു ബേഡിയയുമാണ് ഗോവയ്ക്കായ് ഗോള്‍ കണ്ടെത്തിയത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആവേശത്തോടെ കളി തുടര്‍ന്നെങ്കിലും ആരും ഗോളുകള്‍ നേടിയില്ല. തുടര്‍ന്ന് കളി സമനിലയില്‍ അവസാനുച്ചു. സമനില പിടിച്ചതോടെ പോയിന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനവും, ഗോവ ഒന്‍പതാം സ്ഥാനവും പിടിച്ചു. ജനുവരി 12ന് ഒഡീഷയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

Related Articles

Leave a Reply

Back to top button