Kollam

തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Please complete the required fields.




കൊല്ലം : കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയിരുന്നത്.

നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത് . ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാവുകയും അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ തലക്കടിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് ആംബലുൻസ് വിളിച്ച് വരുത്തിയത്.

Related Articles

Leave a Reply

Back to top button