Thiruvananthapuram

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു, പാലക്കാട് റെക്കോഡ് താപനില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ പൊറുതിമുട്ടി ജനജീവിതം. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. സാധാരണയെക്കാൾ മൂന്നു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.

പാലക്കാട് ഉയർന്ന താപനില 40°C വരെയും കൊല്ലം 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 37°C വരെയും , തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് മുതൽ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button