Kozhikode

കോഴിക്കോട് മേപ്പയ്യൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : മേപ്പയ്യൂർ കൂനംവള്ളിക്കാവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്.

പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന കാറും മേപ്പയ്യൂരില്‍ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button