Kozhikode

കാലിക്കറ്റ് അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റി ഗാന്ധിപാർക്കിൽ മാമ്പഴപ്രദർശനത്തിന്റെയും വിൽപ്പനയുടെയും ഭാഗമായി മാമ്പഴത്തീറ്റ മത്സരം നടത്തി

Please complete the required fields.




കോഴിക്കോട് : കാലിക്കറ്റ് അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റി ഗാന്ധിപാർക്കിൽ സംഘടിപ്പിക്കുന്ന മാമ്പഴപ്രദർശനത്തിന്റെയും വിൽപ്പനയുടെയും ഭാഗമായി മാമ്പഴത്തീറ്റ മത്സരം നടത്തി. സൊസൈറ്റി സെക്രട്ടറി അംബികാ രമേശ് ഉദ്ഘാടനം ചെയ്തു. പുരുഷന്മാരുടെ വിഭാഗത്തിൽ 13 പേരും സ്ത്രീകളുടെ വിഭാഗത്തിൽ 11 പേരുമാണ് മത്സരിച്ചത്. ആവേശകരമായ മാമ്പഴത്തീറ്റ മത്സരത്തിൽ പുരുഷന്മാരുടെ വിഭാഗത്തിൽനിന്ന് 810 ഗ്രാം മാമ്പഴം കഴിച്ച് സിനീഷ് മണ്ണൂർ ഒന്നാം സ്ഥാനവും ഹബീബ് കൊടുവള്ളി രണ്ടാംസ്ഥാനവും റിജേഷ് പാവയിൽ മൂന്നാംസ്ഥാനവും നേടി.

സ്ത്രീകളുടെ വിഭാഗത്തിൽ (680 ഗ്രാം) വിജയ രാജഗോപാൽ ഒന്നാംസ്ഥാനവും റിന്റാ റെനിലിന് രണ്ടാം സ്ഥാനവും ഉഷാ വിജയന് മൂന്നാം സ്ഥാനവും ലഭിച്ചു.

മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി ഏഴാം ക്ലാസ് വിദ്യാർഥിനിയായ കൃതിക പ്രോത്സാഹന സമ്മാനവും നേടി.

സമാപന പരിപാടിയിൽ വിജയികൾക്ക് സൊസൈറ്റി ട്രഷറർ തോമസ് മാത്യു സമ്മാനങ്ങൾ വിതരണംചെയ്തു. സൊസൈറ്റി സെക്രട്ടറി അംബികാരമേശ്, സൊസൈറ്റി ജോയന്റ് സെക്രട്ടറി കെ.ബി. ജയാനന്ദ്, ജനറൽ കൺവീനർ യു.ബി. ബ്രിജി, എം. രാജൻ, എം. അരവിന്ദൻ, മമ്മദ് കോയ, പി.പി. അബ്ദുൾറഹ്മാൻ കോയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button