നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി വിദ്യാർത്ഥികളടക്കം എട്ട് പേര്‍ക്ക് പരിക്ക്

മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 8 പേര്‍ക്ക് പരിക്കേറ്റു. കോപ്പറേറ്റീവ് കോളേജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ രഞ്ജിഷ രമേശന്‍ (ബാവലി), നുസ്രത്ത് സി എന്‍ (ബാവലി) , പി പ്രകൃതി (ഇരുമ്പുപാലം), സോന ഷാജു ( കമ്മന), അനിത ജി പി (തരുവണ ), റിധിഷ കെ ടി (ഇരുമ്പുപാലം) എന്നിവര്‍ക്കും, ഗുമ്മട്ടി കടയുടമ നൗഫലിന്റെ ഭാര്യ ആറാട്ടുതറ കച്ചിപുറത്ത് ജുബൈരിയത്ത് ( 35 ), ഓട്ടോ ഡ്രൈവര്‍ വരടി മൂല ഇരുമുളംകാട്ടില്‍ വി എ ബിജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എല്ലാവരും വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. മാനന്തവാടി – മൈസൂര്‍ റോഡില്‍ കോ- ഓപ്പറേറ്റീവ് കോളേജിന് സമീപം ഇന്നുച്ചയോടെയായിരുന്നു അപകടം. ശാരീരിക വൈകല്യമുള്ള ദമ്പതികളായ നൗഫലിനും, ജുബൈരിയത്തിനും മാനന്തവാടി നഗരസഭ ഉപജീവനമാര്‍ഗത്തിനായി നല്‍കിയ ഗുമ്മട്ടി കടയും അപകടത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.





