Thiruvananthapuram

കുത്തനെ കുറഞ്ഞും കൂടിയും; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു.  സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ ഇല്ലാത്തതിനാൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപ വർധിച്ചിരുന്നു. ഇന്ന് മാറ്റമില്ലാത്തതിനാൽ ഇന്നലത്തെ വിലയായ 4930- ലാണ് ഇന്ന് വിപണനം തുടരുന്നത്. 

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപയാണ് വർധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില  4075 രൂപയായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ട്. ഒരു രൂപയുടെ കുറവാണു വെള്ളിയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വെള്ളിയുടെ വിപണി വില 73 രൂപയായി. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില. 

ഇന്നലെ സ്വർണവില വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായത്.  ഒരു പവൻ സ്വർണത്തിന്  560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. 

Related Articles

Leave a Reply

Back to top button