Kozhikode

ഹരിതകർമസേന ജില്ലാതല സംഗമം നടത്തി

Please complete the required fields.




കോഴിക്കോട്: ഹരിതകർമസേന ജില്ലാതല സംഗമം ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം മൊബൈൽ ആപ് ജില്ലാതല പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിലും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ പി.ടി.എ.റഹീം, കെ.എം.സച്ചിൻദേവ്, കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി.ബാബു, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.ജി.ജോർജ്, തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടർ ഡി.സാജു, ഡിഡിപി എ.വി.അബ്ദുൽ ലത്തീഫ്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ സുധീഷ് തൊടുവയിൽ, ശുചിത്വമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ കെ.എം.സുനിൽ കുമാർ, നവകേരളം കർമ പദ്ധതി ജില്ലാ കോ–ഓർഡിനേറ്റർ പി.പ്രകാശ്, കുടുംബശ്രീ മിഷൻ കോ–ഓർഡിനേറ്റർ എം.പി.ഗിരീശൻ എന്നിവർ പ്രസംഗിച്ചു. 

ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമസേനകളായ വടകര നഗരസഭ, ഏറാമല, അഴിയൂർ, കുന്നമംഗലം , വില്യാപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. ക്ലീൻ കേരള കമ്പനിക്ക് ഏറ്റവും കൂടുതൽ തരംതിരിച്ച പാഴ്‌വസ്തുക്കൾ സംസ്‌കരണത്തിന് കൈമാറിയ ചോറോട്, മേപ്പയൂർ, പെരുമണ്ണ പഞ്ചായത്തുകൾക്ക് അഭിനന്ദന പത്രവും നൽകി. പാഴ്‌വസ്തുക്കളിൽ നിർമിച്ച വിവിധ ഉൽപന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button