Thiruvananthapuram

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി സംഘത്തെ പിടിച്ചത്.

ജോഷോ, കാർലോസ്, ഷിബു, അനു എന്നിവരാണ് എക്സൈസിന്‍റെ വലയിലായത്.ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. പള്ളിത്തുറയിലെ ഒരു വീട് കേന്ദ്രീകരിച്ച് വലിയ അളവിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

തുടർന്ന് ഈ വീടിന്‍റെ പരിസരത്ത് നിലയുറപ്പിച്ച എക്സൈസ് സംഘം കാറിലെത്തിയ നാലുപേരേയും പിടികൂടുകയായിരുന്നു. 62 പൊതികളിലായാണ് 100 കിലോയിലധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതൽ വഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന പുരോഗമിക്കുകയാണ്. എം.ഡി.എം.എ ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന.

Related Articles

Leave a Reply

Back to top button