Thiruvananthapuram

സ്വർണവില വീണ്ടും കുറഞ്ഞു

Please complete the required fields.




സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉയർന്നു നിന്ന സ്വർണവിലയാണ് വ്യാഴാഴ്ച കുറഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞു നിന്നതിനു ശേഷം ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4,685 രൂപ നിരക്കിലും പവന് 37,480 രൂപ നിരക്കിലുമാണ് വ്യാപാരം നടന്നത്.

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

Related Articles

Leave a Reply

Back to top button